ഏക്നാഥ് ഷിൻഡെ
ഏക്നാഥ് ഷിൻഡെ File
Mumbai

വികസനം മാത്രമാണ് സർക്കാരിന്‍റെ ലക്ഷ്യം: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയുടെ വികസനം മാത്രമാണ് തന്‍റെ സർക്കാരിന്‍റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. എന്നെ സംബന്ധിച്ചിടത്തോളം 'സിഎം' മുഖ്യമന്ത്രി എന്നത് സാധാരണക്കാരന് വേണ്ടി നില കൊള്ളുക എന്നതാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ അതിൽ ഏറ്റവും താഴെ തട്ടിൽ ഉള്ളവർക്ക് വേണ്ടി പ്രവർത്തിക്കുക എന്ന അജണ്ട മാത്രമാണ് ഞങ്ങൾ പാലിക്കുന്നത്," അദ്ദേഹം പറഞ്ഞു. സ്വകാര്യ മറാത്തി വാർത്താ ചാനലിന്‍റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

എംവിഎ സർക്കാരിന്‍റെ കാലത്ത് അടച്ചുപൂട്ടിയ മെട്രൊ കാർ ഷെഡ് പോലുള്ള പദ്ധതികൾ ഞങ്ങൾ പുനരാരംഭിച്ചു. സംസ്ഥാനത്ത് അതിവേഗ വികസനമാണ് നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്താണ്. സമൃദ്ധി മഹാമാർഗ്, 337 കിലോമീറ്റർ മെട്രോ ലൈൻ, വെർസോവ-പാൽഘർ തീരദേശ റോഡ് എന്നിവയുടെ നിർമ്മാണം തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കും. ഈ പ്രോജക്ടുകൾ ഒക്കെ മുഖഛായ മാറ്റാൻ പോകുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം കർഷകരുടെ പ്രശ്‌നങ്ങൾക്കാണ് താൻ മുൻഗണന നൽകിയത്. എംവിഎ സർക്കാർ മറാത്ത്വാഡ വാട്ടർ ഗ്രിഡ് പദ്ധതി നിർത്തിവച്ചിരുന്നുവെങ്കിലും ഞങ്ങൾ അത് പുനരാരംഭിക്കുകയായിരുന്നു. നിലവിൽ ഞങ്ങൾ സംസ്ഥാനത്ത് 120 ജലസേചന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്, കൂടാതെ 120 ഹെക്ടർ പ്രദേശം ജലസേചനത്തിന് കീഴിലാക്കി. രാജ്യം ഉടൻ തന്നെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി മോദിക്കുണ്ട്. അതിൽ, മഹാരാഷ്ട്രയുടെ സംഭാവനയാണ് ഏറ്റവും കൂടുതൽ ഉണ്ടാവുക,ഉറപ്പാണ്. ഇതിനൊക്കെ വേണ്ട നിരവധി വികസന പദ്ധതികൾ തുടക്കം കുറിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു .

മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതാ നിർദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രി

''അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്'', വനിതാ കമ്മിഷന്‍ അധ്യക്ഷ

പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം; ഉദ്ഘാടനത്തിൽ പങ്കെടുത്താൽ ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് സതീശൻ

പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞടുപ്പ് റാലിക്കിടെ വെടിവെയ്പ്പ്; ഒരാൾക്ക് പരുക്കേറ്റു

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന്‍റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി