Mumbai

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

21ന് ഞായറാഴ്ച രാവിലെ 10 മുതൽ 2 വരെ സമിതിയുടെ വാശി ഗുരുസെന്‍ററിലാണ് ക്യാമ്പ്.

നീതു ചന്ദ്രൻ

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റും വാശി ന്യൂ എറ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 21ന് ഞായറാഴ്ച രാവിലെ 10 മുതൽ 2 വരെ സമിതിയുടെ വാശി ഗുരുസെന്‍ററിലാണ് ക്യാമ്പ്. ജനറൽ ചെക്കപ്പ്, കണ്ണ് - ദന്ത പരിശോധന, ഐ. സി. ജി ബി. എം. ഐ, രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന, ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് പ്രഭാഷണം, ഡോക്ടർ കൺസൽറ്റേഷൻ എന്നീ സേവനങ്ങൾ ക്യാമ്പിൽ ലഭിക്കും.

ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്‍റ് എം. ഐ ദാമോദരനും ന്യൂ എറ ഹോസ്പിറ്റൽ ഡയറക്ടറും ന്യൂറോ സർജനുമായ ഡോക്ടർ സുനിൽ കുട്ടി എന്നിവർ ചേർന്ന് ക്യാമ്പ് ഉത്ഘാടനം ചെയ്യും .

എല്ലാവരും ഈ സൗജന്യ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വാശി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:9869253770 9819128852

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു 22 പന്തിൽ 37

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും