.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Mumbai

നിരവധി കേസുകളിൽ ഉൾപ്പെട്ട വനിതാ നക്സലിനെ ഗഡ്ചിരോളി പൊലീസ് അറസ്റ്റ് ചെയ്തു

ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ ആറ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

Renjith Krishna

മുംബൈ: സുരക്ഷാ സേനയ്‌ക്കെതിരായ നിരവധി അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട ഒരു വനിതാ മാവോയിസ്റ്റിനെ ഗഡ്ചിരോളി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്ത നാല് കേസുകളിൽ ഈ യുവതി ഉൾപ്പെട്ടിട്ടുണ്ട്.

ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ ആറ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബിജാപൂർ (ഛത്തീസ്ഗഡ്) ജില്ലയിലെ ബഡാ കാക്ലറിൽ താമസിക്കുന്ന രാജേശ്വരി എന്ന കമല പദ്ഗ ഗോട്ട (30) ആണ് അറസ്റ്റിലായത്.

പോലീസ് പറയുന്നതനുസരിച്ച്, എല്ലാ വർഷവും ഫെബ്രുവരി മുതൽ മെയ് വരെ സിപിഐ (മാവോയിസ്റ്റുകൾ) അവരുടെ തന്ത്രപരമായ പല നീക്കങ്ങളും ഈ കാലയളവിൽ മാവോയിസ്റ്റുകൾ സർക്കാരിനെതിരെ നടത്തുന്നു.

2023 ഏപ്രിലിൽ ഭമ്രഗഡിലെ കെദ്മാര വനമേഖലയിൽ പോലീസ്-മാവോയിസ്റ്റ് വെടിവയ്പുമായി ബന്ധപ്പെട്ട് ഭമ്രഗഡ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഈ കുറ്റകൃത്യത്തിൽ കമല ഗോട്ട എന്ന രാജേശ്വരി എന്ന മാവോയിസ്റ്റിനെ ഗഡ്ചിരോളി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2023 ഏപ്രിൽ 30 ന് കെദ്മാര വനമേഖലയിൽ പോലീസിന് നേരെ നടന്ന വെടിവയ്പ്പിൽ അവൾ നേരിട്ട് പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ജീവനോടെ പിന്നീടാരും കണ്ടിട്ടില്ല; മൊജ്തബ ഖമനേയി ജീവനോടെയില്ലെന്ന് ട്രംപ്

തരൂരിനും അതൃപ്തി; തിരുവനന്തപുരത്തെ സ്ഥാനാർഥി ചർച്ചകളിൽ നിന്ന് ഒഴിവാക്കുന്നതായി പരാതി

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

​ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയിൽ

സംസ്ഥാനത്ത് എല്ലാവർക്കും ആരോ​ഗ്യപരിരക്ഷ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്