മോഷ്ടാക്കള്‍ സംഘം ചേര്‍ന്ന് മലയാളിയെ കൊന്നു

 
Mumbai

മോഷ്ടാക്കള്‍ സംഘം ചേര്‍ന്ന് മലയാളിയെ കൊന്നു

മൂന്ന് പേര്‍ പിടിയില്‍

Mumbai Correspondent

സോലാപ്പുര്‍ : മലയാളിയെ മോഷ്ടാക്കളുടെ സംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ താമസിക്കുന്ന വി. കൃഷ്ണപ്രസാദിനെ (62)ആണ് സോലാപ്പുര്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സ്ഥിരം കുറ്റവാളികളാണ്.

പ്രോവിഡന്‍റ് ഫണ്ടുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്കായി സത്താറയിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹം സോലാപ്പുരിലെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ ബസ് സ്റ്റാന്‍ഡിലിറങ്ങി ശൗചാലയത്തിലേക്ക് നടന്ന കൃഷ്ണപ്രസാദിനെ പ്രതികള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പണം കവരാനുള്ള ശ്രമം അദ്ദേഹം പ്രതിരോധിച്ചതോടെ പ്രതികള്‍ മാരകമായി മര്‍ദിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. രാത്രിസമയത്തെത്തുന്ന ദീര്‍ഘദൂര യാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായിരിക്കുന്നത്.

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഓഗസ്റ്റ് 2ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; പ്രതികൾക്കെതിരേ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി

മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 6 വർഷങ്ങൾക്ക് ശേഷം വിചാരണ ആരംഭിച്ചു

'റീലിൽ മാത്രമാണോ ക്ഷമിക്കുന്നത്, അതോ കേസുകൾ‌ പിൻവലിക്കുമോ‍'? ; മോദിയുടെ വിഡിയോയിൽ കമന്‍റുമായി അഭിജീത് ദിപ്കെ

'കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും'; മുഖ‍്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ