സഞ്ജയ് റാവുത്തും ഉദ്ധവ് താക്കറെയും
മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് സഞ്ജയ് റാവുത്തുള്ളിടത്തോളം കാലം മറ്റൊരു രാഷ്ട്രീയശത്രുവിന്‍റെ ആവശ്യമില്ലെന്ന് മന്ത്രി ഗിരീഷ് മഹാജന്‍. അധികാരം നഷ്ടപ്പെടുമ്പോള്‍ ബിജെപിയെ ഉപേക്ഷിക്കുന്ന ആദ്യനേതാവായിരിക്കും ഗിരീഷ് മഹാജനെന്ന് റാവുത്ത് പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്നാണ് സഞ്ജയ് റാവുത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി ഗിരീഷ് മഹാജന്‍ രംഗത്തെത്തിയത്. തന്‍റെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ഉദ്ധവ് താക്കറെയ്ക്ക് ഒരു രാഷ്ട്രീയശത്രുവിനെയും ആവശ്യമില്ല, കാരണം ഈ പ്രവര്‍ത്തനത്തിന് സഞ്ജയ് റാവുത്ത് മതിയാകുമെന്നാണ് ഫഡ്നവിസിന്‍റെ മന്ത്രിസഭയില്‍ ജലവിഭവവകുപ്പ് മന്ത്രിയായ മഹാജന്‍ പറഞ്ഞത്.