പ്രധാനമന്ത്രി നരേന്ദ്ര മോദി 
Mumbai

ജിഎംഎൽആർ മൂന്നാം ഘട്ടത്തിന്റെ ഭൂമിപൂജ ശനിയാഴ്ച: പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും

കിഴക്കൻ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങൾക്കിടയിലുള്ള യാത്രാ സമയം 75 മിനിറ്റിൽ നിന്ന് നേരെ 25 മിനിറ്റായി കുറയും

Renjith Krishna

മുംബൈ: ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) ഗോരേഗാവ്-മുലുന്ദ് ലിങ്ക് റോഡ് (ജിഎംഎൽആർ) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭൂമിപൂജൻ ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഗോരേഗാവിലെ നെസ്‌കോ എക്‌സിബിഷൻ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. നാല് ഘട്ടങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്ന ജിഎംഎൽആർ പദ്ധതിക്ക് മൊത്തം 12.20 കിലോമീറ്റർ നീളമുണ്ട്, ഇതിന് 14,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

കിഴക്കൻ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളെ പ്രാഥമികമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ സ്വപ്ന പദ്ധതിയിൽ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന് കീഴിൽ 4.7 കിലോമീറ്റർ വീതം ഇരട്ട തുരങ്കങ്ങൾ നിർമ്മിക്കും. കിഴക്കൻ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങൾക്കിടയിലുള്ള യാത്രാ സമയം 75 മിനിറ്റിൽ നിന്ന് നേരെ 25 മിനിറ്റായി കുറയും.

GMLR പ്രോജക്റ്റ്, മൂന്നാം ഘട്ടത്തിൽ, ബോറിവലിയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന് താഴെയുള്ള ഇരട്ട തുരങ്കങ്ങൾ നിർമ്മിക്കുന്നതോടെ സുപ്രധാനമായ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ തുരങ്കവും 4.7 കിലോമീറ്റർ നീളവും 45.70 മീറ്റർ വീതിയും ഉണ്ടാകും. 2028 ഒക്ടോബറിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി നിർമ്മിക്കുന്നതിനുള്ള ആകെ ചെലവ് 6,301.08 കോടി രൂപയാണ്.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്