മുംബൈ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടി കൂടി

 
Representative image
Mumbai

മുംബൈ വിമാനത്താവളത്തില്‍ നിന്ന് 5 കോടി രൂപയുടെ സ്വര്‍ണം പിടി കൂടി

പിടിയിലായത് വിമാനത്താവളത്തിലെ ജീവനക്കാര്‍

Mumbai Correspondent

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 5.10 കോടി രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ പിടി കൂടിയത്.. അറസ്റ്റിലായ രണ്ട് പേരും വിമാനത്താവളത്തിലെ ലോഞ്ചില്‍ ജോലി ചെയ്യുന്നവരാണ്.

യാത്രക്കാരില്‍നിന്ന് ഇവര്‍ സ്വര്‍ണം കൈപ്പറ്റി വിമാനത്താവളത്തില്‍നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലാകുന്നത്. രണ്ട് പേരില്‍നിന്നും സ്വര്‍ണപ്പൊടി മെഴുകുമായി കൂട്ടിക്കലര്‍ത്തി പ്ലാസ്റ്റിക് കവറുകളിലാക്കിയ അവസ്ഥയിലാണ് കണ്ടെത്തിയത്.

വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഒരാളില്‍നിന്നും 2.48 കോടി വില വരുന്ന 2800 ഗ്രാം സ്വര്‍ണവും മറ്റെ ആളില്‍നിന്നും 2.62 കോടി വില വരുന്ന 2,950 ഗ്രാം സ്വര്‍ണവുമായി പിടികൂടിയത്.

രണ്ടാമത്തെ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി

മദ്യമില്ലാതെ അഞ്ച് ദിവസം | Video

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, AMMA കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന

അസമിനു മുന്നിലും നാണംകെട്ട് കേരളം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; പരാതിക്കാരി മൊഴി നൽകി