Mumbai

സാഹിത്യവേദി മുംബൈ വി ടി ഗോപാലകൃഷ്ണൻ സ്മാരക പുരസ്‌കാര സമർപ്പണം മാർച്ച് 5 ന്

കവിയും, പ്രശസ്ത ചലച്ചിത്രഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മയാണ് പുരസ്‌കാരസമർപ്പണം നിർവ്വഹിക്കുന്നത്

MV Desk

മുംബൈ:മുംബൈ സാഹിത്യവേദിയുടെ ഇരുപത്തിയഞ്ചാമത് വി.ടി ഗോപാലകൃഷ്ണൻ സ്മാരക പുരസ്‌കാര സമർപ്പണ ചടങ്ങാണ് മാർച്ച് 5 ന് നടത്തപ്പെടുന്നത്. മാർച്ച് അഞ്ചാം തീയതി ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് മാട്ടുംഗയിലെ കേരളഭവനത്തിലാണ് പുരസ്കാരസമർപ്പണം.

കവിയും, പ്രശസ്ത ചലച്ചിത്രഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മയാണ് പുരസ്‌കാരസമർപ്പണം നിർവ്വഹിക്കുന്നത്. 'കവിതയും സിനിമാഗാനവും' എന്നവിഷയത്തെ അധികരിച്ച് അദ്ദേഹത്തിന്‍റെ പ്രഭാഷണവും ഉണ്ടായിരിക്കും.

ഈ വർഷത്തെ അവാർഡ് ജേതാവ്. പ്രസാദ്‌ വടക്കേപ്പാട്ട് ആണ്. സാഹിത്യവേദി ക്കു വേണ്ടി കൺവീനർ. പി വിശ്വനാഥൻ പത്ര കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്