നൃത്തരൂപങ്ങള്‍ക്ക് വേദിയൊരുക്കി ഗുന്‍ഗ്രൂ

 
Mumbai

നൃത്തരൂപങ്ങള്‍ക്ക് വേദിയൊരുക്കി ഗുന്‍ഗ്രൂ

പരിപാടികള്‍ വാഷി സിഡ്‌കോ ഓഡിറ്റോറിയത്തില്‍.

മുംബൈ: രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നൃത്തരൂപങ്ങള്‍ക്ക് വേദിയൊരുക്കി സിന്ധു നായരുടെ നേതൃത്വത്തില്‍ ഗുന്‍ഗ്രൂ എന്ന പേരില്‍ അഖിലേന്ത്യാ നൃത്തോത്സവം ഒരുക്കുന്നു. നവി മുംബൈ വാഷി സിഡ്‌കോ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 22ന് രാവിലെ എട്ടിന് പരിപാടികള്‍ ആരംഭിക്കും.

രാത്രി 11 മണി വരെ നീളുന്ന നൃത്ത മാമാങ്കത്തില്‍ വിവിധ ക്ലാസിക്കല്‍, പാശ്ചാത്യ, നാടോടിനൃത്ത രൂപങ്ങളിലായി ഏകദേശം 100 സംഘങ്ങളും 1,500-ഓളം കലാകാരന്മാരും പങ്കെടുക്കുമെന്ന് സിന്ധു നായര്‍ പറഞ്ഞു. പാരമ്പര്യങ്ങളില്‍ വേരൂന്നിയ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങള്‍ ഒരേ വേദിയിലെത്തിക്കുകയാണ് ലക്ഷ്യം.

ഭരതനാട്യം, കഥക്, ഒഡീസി, കുച്ചിപ്പുടി, മോഹിനിയാട്ടം, യക്ഷഗാനം തുടങ്ങിയ ശാസ്ത്രീയനൃത്തങ്ങള്‍ കൂടാതെ നാടോടി നൃത്തങ്ങളില്‍ ഗുജറാത്തി, തിരുവാതിരക്കളി, ഗന്ധല്‍, തെലുങ്ക് നൃത്തം, സബല്‍പുരി, കശ്മീരി, ലാവണി എന്നീ നൃത്തരൂപങ്ങളും അരങ്ങേറും.

കൂടാതെ ബോളിവുഡ് നൃത്തം, സെമി ക്ലാസിക്കല്‍, കണ്ടംപററി, ഫ്യൂഷന്‍ തുടങ്ങിയ നൃത്തരൂപങ്ങളും അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്.

ധർമസ്ഥല വെളിപ്പെടുത്തൽ; സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തു നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി

മിഥുന്‍റെ മരണം; ഓവർസിയർക്ക് സസ്പെൻഷൻ

പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി; മാമി തിരോധാന കേസിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

കന്യാസ്ത്രീകളുടെ അറസ്റ്റ്; എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയനഷ്ടം, ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

അമ്മ തെരഞ്ഞെടുപ്പ്: നടൻ ബാബുരാജ് മത്സരത്തിൽ നിന്നും പിന്മാറി