ചാര്‍ക്കോപ്പില്‍ ഗുരുമന്ദിരം സമര്‍പ്പിച്ചു

 
Mumbai

ചാര്‍ക്കോപ്പില്‍ ഗുരുമന്ദിരം സമര്‍പ്പിച്ചു

കലശപൂജയ്ക്ക് മനോജ് ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു

Mumbai Correspondent

മുംബൈ: ശ്രീനാരായണ മന്ദിരസമിതി മലാഡ് വെസ്റ്റ്, കാന്തിവലി, ബോറിവലി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ചാര്‍ക്കോപ്പില്‍ സ്ഥാപിച്ച ഗുരുമന്ദിരം സമര്‍പ്പിച്ചു. സമിതി പ്രസിഡന്‍റ് എന്‍. മോഹന്‍ദാസ് സമര്‍പ്പണകര്‍മം നിര്‍വഹിച്ചു. കലശപൂജയ്ക്ക് മനോജ് ശാന്തി മുഖ്യ കാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ സോണല്‍ സെക്രട്ടറിമാരായ കെ. ഉണ്ണികൃഷ്ണന്‍, ഹരീന്ദ്രന്‍, മായാസഹജന്‍, കെ. കമലാനന്ദന്‍, വി.വി. മുരളിധരന്‍, എന്‍.എസ്. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

യൂണിറ്റ് സെക്രട്ടറിമാരായ ദിനേശ്, സുമില്‍ സോമന്‍, രാധാകൃഷ്ണന്‍, രവീന്ദ്രന്‍, കൗണ്‍സില്‍ അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരും ചടങ്ങില്‍ സാന്നിധ്യമറിയിച്ചു. ശ്രീശാരദാ മഹിളാ വെഞ്ച്വര്‍ ഡയറക്ടര്‍ വത്സാ ചന്ദ്രന്‍, സമിതി പേട്രണ്‍ അഡ്വ. പത്മ ദിവാകരന്‍ എന്നിവരും പങ്കെടുത്തു.

നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി സമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 29-ാമത്തെ ഗുരുസെന്‍ററാണ് ചാര്‍ക്കോപ്പില്‍ സ്ഥാപിച്ചത്

നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവം കൊലപാതകം; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് കോൺഗ്രസ്

നേപ്പാളിനെ തോൽപ്പിച്ച് കേരളം

ഡി.കെ. ശിവകുമാറിനെ നിയമസഭാ കക്ഷ‍ി നേതാവായി തെരഞ്ഞെടുത്തു; മുഖ്യമന്ത്രിയായി ജൂൺ 3 ന് സത്യപ്രതിജ്ഞ ചെയ്യും

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: സൂര്യകുമാർ ഇല്ല, സഞ്ജുവും സൂര്യവംശിയും സാധ്യതാ പട്ടികയിൽ