വനിതാ ദിനാഘോഷം

 
Mumbai

മന്ദിരസമതിയുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം

മീരാറോഡ് ഗുരു സെന്‍റര്‍, ഗുരുദേവഗിരി, വാഷി ഗുരു സെന്‍റര്‍ എന്നിവിടങ്ങളില്‍

Mumbai Correspondent

മുംബൈ:ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 8ന് മീരാറോഡ് ഗുരു സെന്റര്‍, ഗുരുദേവഗിരി, വാഷി ഗുരു സെന്‍റര്‍ എന്നിവിടങ്ങളില്‍ ലോക വനിതാ ദിനം ആഘോഷിക്കും.

മന്ദിരസമിതി മീരാ റോഡ്, ദഹിസര്‍, ഭയന്തര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4 മുതല്‍ വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന കലാവിരുന്നോടെ പരിപാടികള്‍ക്ക് തുടക്കമാവും. 5 മുതല്‍ 7.30 വരെ സാംസ്‌കാരിക സമ്മേളനം.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം ഹെഡ് ഡോ. അശ്വതി പിള്ള മുഖ്യാതിഥിയായിരിക്കും. മന്ദിരസമിതി വനിതാ വിഭാഗം കേന്ദ്രകമ്മറ്റി സെക്രട്ടറി വിജയാ രഘുനാഥ്, സോണല്‍ കണ്‍വീനര്‍ വന്ദന സത്യന്‍ എന്നിവര്‍ പങ്കെടുക്കും. 7.30 മുതല്‍ സര്‍ഗലയ ട്രൂപ്പ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്.

ഗുരുദേവഗിരി

മന്ദിരസമിതി നെരൂള്‍ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 10.30 മുതല്‍ ഗുരുദേവഗിരിയില്‍ ലോക വനിതാ ദിനം ആഘോഷിക്കും. വനിതാ വിഭാഗം വാഷി സോണല്‍ കണ്‍വീനര്‍ മഞ്ജു പ്രേംകുമാര്‍ അധ്യക്ഷത വഹിക്കും. സുജാത പ്രസാദ്, ഉഷസോമന്‍, വിജയമ്മ ശശിധരന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും.

ഷീബാ സുനില്‍ സ്വാഗതവും ഗീതാ വിജയന്‍ നന്ദിയും പറയും. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തില്‍ മുതിര്‍ന്ന വനിതകളെ ആദരിക്കും. കലാപരിപാടികളും ഉണ്ടായിരിക്കും.

വിജയ്ക്കെതിരേ ഡിഎംകെയും എഡിഎംകെയും ഒരുമിക്കുന്നു‍? തിരക്കിട്ട് ചർച്ചകൾ

എസ്കലേറ്റർ പിന്നോട്ട് നീങ്ങി; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു പേർക്ക് പരുക്ക്

പുകഞ്ഞു തന്നെ കോൺഗ്രസ്; എംഎൽഎമാരുമായി കൂടിക്കാഴ്ച

“ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ”: ഇറാന്‍റെ മുഖ്യ ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഖർ ഖാലിബാഫ്

ആത്മവിശ്വാസത്തോടെ എഐസിസി; പിഴക്കാത്ത കണക്കുകൂട്ടലുകളുമായി യുഡിഎഫ്