സ്‌കൂളിന് സ്മാര്‍ട് ടിവി കൈമാറി ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘം

 
Mumbai

സ്‌കൂളിന് സ്മാര്‍ട് ടിവി കൈമാറി ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘം

കൊങ്കിണിപാഡ സ്‌കൂളിനാണ് ഉപകരണങ്ങള്‍ കൈമാറിയത്

Mumbai Correspondent

മുംബൈ: താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ കീഴിലുള്ള സ്‌കൂളിലെ ഏകദേശം 125 വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ പഠനം മെച്ചപ്പെടുത്തുന്നതിനായി താനെ ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘം സ്മാര്‍ട്ട് ടിവി കൈമാറി. സ്‌കൂള്‍ അധികൃതരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് സ്‌പോണ്‍സര്‍മാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് പുതിയ സ്മാര്‍ട്ട് ടിവിയും സ്റ്റബിലൈസറും സ്‌കൂളിന് നല്‍കിയത്.

കൊങ്കിണിപാഡ മുനിസിപ്പല്‍ സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഉപകരണങ്ങള്‍ കൈമാറിയത്. ഡോ. വേണുഗോപാല്‍ മേനോനും മഞ്ജു മേനോനും സന്നിഹിതരായിരുന്നു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഉര്‍മിള ആര്‍. ഗാവ്‌ലെയും സീനിയര്‍ ടീച്ചര്‍ ജഗന്നാഥ് ജാധവും കഴിഞ്ഞ 15 വര്‍ഷമായി സ്‌കൂളിന് പിന്തുണ നല്‍കിവരുന്ന ഹില്‍ ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘത്തെയും ഭാരവാഹികളെയും അഭിനന്ദിച്ചു. സെക്രട്ടറി ശശികുമാര്‍ നായര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

കാലവർഷം ദുർബലമാകുന്നു; കാരണം എൽ നിനോ

പുരുഷന്മാരുടെ മൃതദേഹത്തെ അധിക്ഷേപിച്ച വിദ്യാര്‍ഥിനിക്ക് ക്യാംപസിൽ വിലക്ക്

ഫിഫയിലും മോഷണം; ഇംഗ്ലണ്ട് ടീമിന്‍റെ പന്തുകളും ബൂട്ടുകളും കള്ളന്മാർ കൊണ്ടു പോയി

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ