ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍ & ജൂനിയര്‍ കോളേജ് വാര്‍ഷികാഘോഷം

 
Mumbai

ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍ & ജൂനിയര്‍ കോളേജ് വാര്‍ഷികാഘോഷം

100 ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

Mumbai Correspondent

മുംബൈ: ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍ & ജൂനിയര്‍ കോളേജിന്‍റെ വാര്‍ഷികാഘോഷം നടത്തി. സ്‌കൂളിന്‍റെ സ്ഥാപകന്‍ ഡോ. ഉമ്മന്‍ ഡേവിഡിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജോയി ഉമ്മന്‍ സ്വാഗത പ്രസംഗം നടത്തി. ബോര്‍ഡ് പരീക്ഷകളില്‍ 100% വിജയനേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ അദ്ദേഹം അഭിനന്ദിക്കുകയും, സ്ഥാപനത്തിന്‍റെ സമഗ്രവികസനത്തിന് പിന്നിലെ ഫൗണ്ടര്‍ ഡയറക്റ്ററുടെ അക്ഷീണ പരിശ്രമങ്ങളെ പ്രത്യേകമായി പ്രശംസിക്കുകയും ചെയ്തു.

തുടര്‍ന്ന് ഹെഡ്മിസ്ട്രസ് നീതു ശര്‍മ വാര്‍ഷിക അക്കാഡമിക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്കാഡമിക് നേട്ടങ്ങള്‍ക്കും സഹപാഠ്യ പ്രവര്‍ത്തനങ്ങളിലെയും കായികരംഗത്തെയും മികവിനും റിപ്പോര്‍ട്ടില്‍ പ്രത്യേക പ്രാധാന്യം നല്‍കി.

വിശിഷ്ടാതിഥികളായ മഞ്ജുശ്രീ പാട്ടിലും, ഡോ. ഷൈസണ്‍ ഔസേപ്പും വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്ന സന്ദേശങ്ങള്‍ നല്‍കി. കുട്ടികളെ പരസ്പരം താരതമ്യം ചെയ്യാതെ അവരുടെ വ്യത്യസ്ത കഴിവുകള്‍ തിരിച്ചറിഞ്ഞ് വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു. എസ്എസ്സി., എച്ച്എസ്സി. ബോര്‍ഡ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു