സിജെപി പ്രതിഷേധത്തില്‍ പുനെയില്‍ പങ്കെടുത്തത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍

 
Mumbai

സിജെപി പ്രതിഷേധത്തില്‍ പുനെയില്‍ പങ്കെടുത്തത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍

പ്രതിഷേധം രാജ്യവ്യാപകമായി സംഘടിപ്പിക്കും

Mumbai Correspondent

പൂനെ: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കംകുറിച്ച് വ്യാഴാഴ്ച സാവിത്രീഭായ് ഫുലെ പുണെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടി. പരീക്ഷാ ക്രമക്കേടുകളുടെ ആവര്‍ത്തനത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഈ മാസം 20ന് മുന്‍പ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു.

വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സിജെപി സ്ഥാപകന്‍ അഭിജീത്ത് ദീപ്‌കെയുടെ നേതൃത്വത്തില്‍ പുനെയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

നീറ്റ്, സിബിഎസ്ഇ, സിയുഇടി തുടങ്ങിയ പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു കോടിയിലധികം വിദ്യാര്‍ഥികളെ ബാധിച്ചിട്ടുണ്ടെന്ന് ദിപ്‌കെ ആരോപിച്ചു. ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി