കബൂത്തര്‍ഖാന അടച്ചതിനെതിരേ ബുധനാഴ്ച മുതല്‍ നിരാഹാരസമരം

 
Mumbai

കബൂത്തര്‍ഖാന അടച്ചതിനെതിരേ ബുധനാഴ്ച മുതല്‍ നിരാഹാരസമരം

കോടതി വിധി അംഗീകരിക്കില്ലെന്ന് ജൈനസമൂഹം

Mumbai Correspondent

മുംബൈ: ദാദര്‍ കബൂത്തര്‍ഖാന അടച്ചിടാനുള്ള തീരുമാനത്തിനെതിരേ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതായി ജൈനസന്യാസി നീലേഷ്ചന്ദ്ര വിജയ് അറിയിച്ചു. പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കോടതി ഉത്തരവുകള്‍ പാലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൈനസമൂഹം സമാധാനം കാംക്ഷിക്കുന്നവരാണെന്നും എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ജൈന മതസ്ഥരുടെ സമ്മേളനത്തിനെതിരേ പ്രതിഷേധത്തിന് എംഎന്‍എസും ആഹ്വാനം ചെയ്തിട്ടുണ്ട്. ബിഎംസി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കബൂത്തര്‍ഖാന വിഷയം ബിജെപിയെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

"റിസർവോയർ തകർക്കും"; മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി

തെരഞ്ഞെടുപ്പിനു മുൻപേ ലാലു കുടുങ്ങി; ഗൂഢാലോചനയും വഞ്ചനയും ചുമത്തി കോടതി

"ഡ്രൈവർ മഹാനാണെങ്കിൽ ക്ഷമ പറഞ്ഞേക്കാം"; ബസ് പെർമിറ്റ് റദ്ദാക്കിയതിൽ പ്രതികരിച്ച് ഗണേഷ് കുമാർ

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ; അംഗത്വം സ്വീകരിച്ചു

കോട്ടയം മെഡിക്കൽ കോളെജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു