ബോംബെ ഹൈക്കോടതി

 

file image

Mumbai

റിലയന്‍സിനെതിരേ മോഷണം ആരോപിക്കുന്ന ഹര്‍ജി തള്ളി

ഒഎന്‍ജിസിയുടെ കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകം അനധികൃതമായി ഖനനം ചെയ്തെന്നാരോപിച്ചായിരുന്നു ഹർജി.

Mumbai Correspondent

മുംബൈ: ഒഎന്‍ജിസിയുടെ കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകം അനധികൃതമായി ഖനനം ചെയ്തുവെന്നാരോപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കുമെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.

മോഷണം, ദുരുപയോഗം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട ജിതേന്ദ്ര മാരുവാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് ശ്രീചന്ദ്രശേഖറും ജസ്റ്റിസ് സുമന്‍ ശ്യാമും അടങ്ങുന്ന ബെഞ്ച് ഹര്‍ജി തള്ളി. റിലയന്‍സ് പെട്രോളിയത്തിന്റെ ആഴക്കടല്‍ കിണറുകളുടെ തൊട്ടടുത്തുള്ള ഒ.എന്‍.ജി.സി. കിണറുകളിലേക്കും അനധികൃതമായി ഖനനം നടക്കുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം

രാജ്യത്ത് ഒരു വർഷം ഹൈസ്കൂൾ തലങ്ങളിൽ നൂറിൽ 8 പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു; കണക്കുകളും കാരണങ്ങളും നിരത്തി കേന്ദ്ര റിപ്പോർട്ട്!

ഗർഭിണികളെ തടവിലാക്കി കുട്ടികളെ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസ്; ഒരു യുവതി കൂടി അറസ്റ്റിൽ

ശ്മശാനത്തിലും മോഷണം; പത്തനംതിട്ടയിൽ കല്ലറ മൂടിയ ഗ്രാനൈറ്റ് പാളികൾ കാണാനില്ല

ഷോക്കേറ്റ് പിഎച്ച്ഡി വിദ്യാർഥിനി മരിച്ചു; കുടുംബത്തിന് നഷ്ടപരിഹാരമായി 16 ലക്ഷവും ജോലിയും വാഗ്ദാനം ചെയ്ത് പഞ്ചാബ് സർവകലാശാല

"ഭീകരപ്രവർത്തനത്തെ സഹായിക്കുന്നു"; റഷ്യയുടെ വാണ്ടഡ് ലിസ്റ്റിൽ ടെലഗ്രാം സിഇഒ പവേൽ ദുരോവും