മകൻ അച്ഛനെ കൊലപ്പെടുത്തി

 
Mumbai

മുംബൈയില്‍ 14കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവര്‍

Mumbai Correspondent

മുംബൈ: മുംബൈയില്‍ 14കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി തടാകത്തില്‍ തള്ളി. കേസില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് കുട്ടികളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം മുങ്ങിമരണമായി ചിത്രീകരിക്കാന്‍ കുറ്റാരോപിതര്‍ സുഹൃത്തിന്‍റെ മൃതദേഹം വിഹാര്‍ തടാകത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഭാണ്ഡൂപ്പിലെ സ്‌കൂള്‍ വിദ്യാര്‍ഥി സിദ്ധാര്‍ഥ് ലോന്ധെയാണ് കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്.

14 നും 15 നും ഇടയില്‍ പ്രായമുള്ള മൂന്ന് പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. പ്രതികളില്‍ ഒരാള്‍ സിദ്ധാര്‍ഥിന്‍റെ സഹപാഠിയും, മറ്റ് രണ്ട് പേര്‍ മറ്റൊരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളുമാണ്. നാല് പേരും ഭാണ്ഡൂപ്പ് സ്വദേശികളാണ്. കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

ആശ്വാസമായി വേനൽ മഴ എത്തുന്നു; മൂന്നു ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഡ്രസ്സിങ് റൂമിലിരുന്ന് സിഗരറ്റ് വലി; റിയാൻ പരാഗിന് പിഴ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

അവൾ അനുഭവിച്ച വേദനയും അപമാനവും ചെറുതല്ല; ഗർഭം അതിജീവിതയുടെ മേൽ അടിച്ചേൽപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി

ഡിജെ കേട്ട് പേടിച്ച് 140 കോഴികൾ ചത്തു; പരാതിയുമായി ഉടമ