മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പൊതുയോഗം

 
Mumbai

മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പൊതുയോഗം

മുരുകന്‍ കാട്ടാക്കട പൊതുയോഗം ഉദ്ഘാടനം ചെയ്യും

Mumbai Correspondent

മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ പൊതുയോഗം ഏപ്രില്‍ 19 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ചെമ്പൂരിലെ ആദര്‍ശ വിദ്യാലത്തില്‍ നടക്കും. പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട പൊതുയോഗം ഉദ്ഘാടനം ചെയ്യും.

ജനറല്‍ കൗണ്‍സില്‍ രൂപീകരണം, ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി രൂപീകരണം, ഉപദേശക സമിതി രൂപീകരണം എന്നിവയോടൊപ്പം അധ്യാപകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, 2025 ലെ പഠനോത്സവ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ പ്രധാന പരിപാടികളും യോഗത്തില്‍ നടക്കും.

മുംബൈ ചാപ്റ്ററിന്‍റെ കീഴിലുള്ള പന്ത്രണ്ട് മേഖലകളിലെ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള അധ്യാപകര്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മേഖല പ്രതിനിധികള്‍ പൊതുയോഗത്തില്‍ പങ്കെടുക്കും.മലയാളം ഭാഷയുടെ പ്രചാരവും പഠന പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഈ പൊതുയോഗത്തില്‍ കൈക്കൊള്ളുമെന്ന് സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ