കൈരളി സമാജം കാഞ്ചുർമാർഗിന്‍റെ വാർഷികവും ഓണാഘോഷവും നടത്തി 
Mumbai

കൈരളി സമാജം കാഞ്ചുർമാർഗിന്‍റെ വാർഷികവും ഓണാഘോഷവും നടത്തി

സാമൂഹ്യ പ്രവർത്തകനായ കെ.വൈ. സുധീർ മുഖ്യാതിഥിയും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററും കെ.കെ. എസ് ഭരണസമിതി അംഗവുമായ എം.ജി. അരുൺ വിശിഷ്ടാതിഥിയും ആയിരുന്നു .

മുംബൈ: കൈരളി സമാജം കാഞ്ചുർമാർഗിന്‍റെ 33 -ാമത് വാർഷികവും ഓണാഘോഷവും സംയുക്തമായി സെപ്റ്റംബർ 29 ന് കാഞ്ചൂർമാർഗ് വെസ്റ്റ്‌ എൻ സി എച്ച് കോളനിയിലുള്ള സുരഭി ഹാളിൽ വെച്ച് നടന്നു. സമാജം പ്രസിഡണ്ട് വി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായ കെ.വൈ. സുധീർ മുഖ്യാതിഥിയും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററും കെ.കെ. എസ് ഭരണസമിതി അംഗവുമായ എം.ജി. അരുൺ വിശിഷ്ടാതിഥിയും ആയിരുന്നു .

കെ.കെ. ഗോവിന്ദൻ പരിപാടികളിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

കൈരളി സമാജം കാഞ്ചുർമാർഗിന്‍റെ വാർഷികവും ഓണാഘോഷവും നടത്തി
കൈരളി സമാജം കാഞ്ചുർമാർഗിന്‍റെ വാർഷികവും ഓണാഘോഷവും നടത്തി

കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയായിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്. സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങളെ ആദരിക്കൽ , എൽ കെ ജി മുതൽ 12ാം ക്ലാസുവരെ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, സമാജം കലാകാരൻമാരുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ