Mumbai

കല്യാൺ രൂപത പിതൃവേദിയുടെ പത്താമത് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കല്യാൺ രൂപത മെത്രാൻ അഭിവന്ദ്യമാർ തോമസ് ഇലവനാൽ വിജയാർഥികൾക്ക് ട്രോഫികൾ വിതരണം ചെയ്ത് അഭിനന്ദനങ്ങൾ അറിയിച്ചു

MV Desk

താനെ: കല്യാൺ രൂപത പിതൃവേദിയുടെ പത്താമത് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ് വാഷി ഫാദർ ആഗ്നൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. നേരൂൾ പള്ളി വികാരി റെവ. ഫാ. ജേക്കബ് പുറത്തൂർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

പിതൃവേദി ഡയറക്ടർ റെവ.ഫാ. ബോബി മുളക്കാംപിള്ളിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി പിതൃവേദി കമ്മറ്റി അംഗങ്ങൾ, വാഷി യൂണിറ്റ് പിതൃവേദി, യൂത്ത് അംഗങ്ങൾ ഉൾപ്പെട്ട വിവിധ സബ് കമ്മറ്റികൾ ചേർന്നാണ് ടൂർണമെന്റ് ആദ്യാവസാനം കോർഡിനേറ്റ് ചെയ്തത്.

കല്യാൺ രൂപത മെത്രാൻ അഭിവന്ദ്യമാർ തോമസ് ഇലവനാൽ വിജയാർഥികൾക്ക് ട്രോഫികൾ വിതരണം ചെയ്ത് അഭിനന്ദനങ്ങൾ അറിയിച്ചു.

വിവിധ പ്രായത്തിലുള്ളവരിലെ വിജയികൾ

  • എ-വിഭാഗം ( 40 വയസ്സിന് താഴെ )

  • ഒന്നാം സമ്മാനം സെന്റ് തോമസ് കത്തീഡ്രൽ ചർച്ച്, കല്യാൺ വെസ്റ്റ്,

  • രണ്ടാം സമ്മാനം

  • സെന്റ് അൽഫോൻസ ചർച്ച്, വസായ് വെസ്റ്റ്

  • മൂന്നാം സമ്മാനം

  • സെന്റ് തോമസ് ചർച്ച്, വൻവാടി, പൂനെ

  • ബി-വിഭാഗം (41-55 വയസ്സ് )

  • ഒന്നാം സമ്മാനം സെന്റ് ജോസഫ് ചർച്ച്, പവൻ നഗർ, നാസിക്ക്

  • രണ്ടാം സമ്മാനം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ചർച്ച്, ഡോംബിവ്ലി

  • മൂന്നാം സമ്മാനം സ്കെയ്ഡ് ഹാർട്ട് ചർച്ച്, ഭയന്ദർ ഈ

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും