കല്യാണ്‍ ഈസ്റ്റ് കേരള സമാജത്തിന്റെ ഓണാഘോഷം

 
Mumbai

കല്യാണ്‍ ഈസ്റ്റ് കേരള സമാജം ഓണാഘോഷം നടത്തി

പ്രസിഡന്‍റ് ലളിത മേനോന്‍ നേതൃത്വം നല്‍കി

Mumbai Correspondent

കല്യാണ്‍: കല്യാണ്‍ ഈസ്റ്റ് കേരള സമാജത്തിന്‍റെ ഓണാഘോഷം നടത്തി. വനിതകളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം വേദിയെ ഓണാവേശത്തിലാക്കി. പ്രസിഡന്‍റ് ലളിത മേനോന്‍, സെക്രട്ടറി സംഗീത് നായര്‍, ട്രഷറര്‍ ജ്യോതിസ് കൈമള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കണ്‍വീനര്‍ ജയരാജ് മേനോന്‍, ജോയിന്‍റ് കണ്‍വീനര്‍മാരായ ഷാജി അഗസ്റ്റിന്‍, സുജിത നായര്‍, അനില്‍ ജോര്‍ജ്, ദിവ്യ സന്തോഷ്, ജെലിന്‍ ജോസ് എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു.

താലപ്പൊലിയും വാദ്യഘോഷങ്ങളും ആര്‍പ്പുവിളികളുമായാണ് മാവേലിയെ വേദിയിലേക്ക് വരവേറ്റത്. തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ ഓണാഘോഷത്തിന് തിളക്കമേകി.

ചടങ്ങില്‍ എസ് എസ് സി, എച്ച് എസ് സി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളെ സ്‌കോളര്‍ഷിപ് നല്‍കി അനുമോദിച്ചു. മഹാരാഷ്ട്രയില്‍ നീറ്റ് പിജിയില്‍ ഒന്നാം റാങ്ക് നേടിയ കല്യാണ്‍ നിവാസി ആദര്‍ശ് പ്രവീണിനെ ആദരിച്ചു

'സിപിഎം വിശ്വാസികളെ ദ്രോഹിച്ചു'; സ്വർണപ്പാളി വിവാദത്തിൽ ക്ലിഫ് ഹൗസിലേക്ക് മാർച്ചുമായി ബിജെപി

കുട്ടികളുടെ ഫോൺ അഡിക്ഷൻ മാറ്റാൻ പോലീസ് മാമൻ വരും | Video

പ്രതിപക്ഷ എംഎൽഎയ്ക്കെതിരേ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന് കേന്ദ്രം

''തിരുക്കർമ വേളയിൽ വീഡിയോയും ഫോട്ടോയും ചിത്രീകരിക്കുന്നവർ ക്രൈസ്തവരായിരിക്കണം'': താമരശേരി അതിരൂപത