ദാമോദര പൊതുവാള്‍

 
Mumbai

കഥകളി കലാകാരനും വ്യവസായിയുമായ ദാമോദര പൊതുവാള്‍ അന്തരിച്ചു

മഹാരാഷ്ട്രയിലെ പുതുതലമുറയിലേക്ക് കഥകളി പരിചയപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്ന വ്യക്തി

പുനെ:പുനെയിലെ പ്രസിദ്ധ കഥകളി കലാകാരനും, വ്യവസായിയും, സാമൂഹിക പ്രവര്‍ത്തകനുമായ പാറന്തിട്ട ദാമോദര പൊതുവാള്‍ നിര്യാതനായി. 85 വയസായിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്. പത്മിനി പൊതുവാളാണ് ഭാര്യ.

മഹാരാഷ്ട്രയിലെ പുതു തലമുറയ്ക്ക് മണ്‍മറഞ്ഞു പോയേക്കാവുന്ന കഥകളി എന്ന കലാരൂപത്തെ പരിചയപ്പെടുത്തുന്നതില്‍ ദാമോദര പൊതുവാള്‍ വലിയ പങ്കു വഹിച്ചു.

ദാമോദര പൊതുവാളിന്‍റെ നിര്യാണത്തില്‍ നവോദയാ രക്ഷാധികാരി വിജയ് കര്‍ത്താ, രാജീവ് കുറ്റിയാട്ടൂര്‍, ഇ.കെ. ബാബു രാജ്, പദ്മനാഭ പൊതുവാള്‍, അനില്‍കുമാര്‍ പിള്ള, പുനെ കേരളീയ സമാജം പ്രസി. മധു നായര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു

ആലപ്പുഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട്ട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരി മരിച്ചു

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; ശേഖർ കുമാറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്