Mumbai

ഉദ്ധവ് താക്കറെ കെ സി വേണുഗോപാൽ കൂടിക്കാഴ്‌ച; ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ

മുംബൈ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രതിപക്ഷ ദേശീയ ഐക്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ മുംബൈയിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി.

വി ഡി സവർക്കർ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ മഹാ വികാസ് അഘാഡിയുടെ (എം‌വി‌എ) സഖ്യ കക്ഷികൾ തമ്മിലുള്ള സമീപകാലത്തുണ്ടായ ഭിന്നതകൾക്കിടയിൽ ഈ കൂടിക്കാഴ്ച്ച വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയിലെയും മഹാരാഷ്ട്രയിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനാധിപത്യ വിരുദ്ധ ശക്തികൾക്കെതിരെയാണ് താക്കറെ പോരാടുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വേണുഗോപാൽ പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് മഹാരാഷ്ട്രയിൽ ജനാധിപത്യം എങ്ങനെ പൂർണ്ണമായും അട്ടിമറിക്കപ്പെടുത്താം എന്ന് നമുക്ക് കാണിച്ചു തന്നു.പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും, പ്രത്യേകിച്ച് ശിവസേനയെ (യുബിടി) തകർക്കാൻ അവർ ഇ ഡി, സി ബി ഐ എന്നിവ ഉപയോഗിക്കുന്നു,” അദ്ദേഹം പറഞ്ഞു, താക്കറെയോടും അദ്ദേഹത്തിന്റെ ശിവസേനയോടും കോൺഗ്രസ് പൂർണ്ണമായും ഐക്യദാർഢ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.ഈ പോരാട്ടത്തിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്," അദ്ദേഹം പറഞ്ഞു.

കൂടാതെ, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ പ്രത്യയശാസ്ത്രമുണ്ടെന്നും എന്നാൽ അവർ ഒരുമിച്ചിരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന് അവരുടേതായ പ്രത്യയശാസ്ത്രമുണ്ട്, ശിവസേനയ്ക്ക് അവരുടേതായ പ്രത്യയശാസ്ത്രമുണ്ട്, അതുപോലെ എൻസിപിയിലും. ഞങ്ങൾ എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു, ഈ ശക്തികൾക്കെതിരെ പോരാടാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പോകും. ഞങ്ങൾ സംഭാഷണം തുടരും, ഞങ്ങൾ ഒരുമിച്ചു തന്നെ നിൽക്കും." മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ നടന്ന യോഗങ്ങളിൽ, വിശാലമായ സംയുക്ത പ്രതിപക്ഷ ഐക്യം വേണമെന്ന് എല്ലാവർക്കും തോന്നിയതായി അദ്ദേഹം പറഞ്ഞു. “ഇതിനെ തുടർന്ന് ഖാർഗെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നിതീഷ് കുമാർ, തേജസ്വി യാദവ്, എൻസിപി നേതാവ് ശരദ് പവാർ എന്നിവരെ കണ്ടു.മോദിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് മുഴുവൻ പ്രതിപക്ഷവും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എല്ലാ പാർട്ടികൾക്കും അവരുടേതായ പ്രത്യയശാസ്ത്രമുണ്ടെന്നും അതാണ് ജനാധിപത്യമെന്നും അത് നിലനിറുത്താനാണ് തങ്ങൾ ഒന്നിച്ചിരിക്കുന്നതെന്നും താക്കറെ പറഞ്ഞു. വേണുഗോപാലിനൊപ്പം മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് അംഗം ബാലാസാഹേബ് തൊറാട്ടും മറ്റ് പ്രാദേശിക കോൺഗ്രസുകാരും ഉണ്ടായിരുന്നു. ഉദ്ധവ് താക്കറെയോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത അനുയായി യായ സേന (യുബിടി) നേതാവ് സഞ്ജയ് റാവുത്തും കൂടെ ഉണ്ടായിരുന്നു.

കൂടാതെ എം.പി.സി.സി പ്രസിഡന്‍റ് നാനാ പട്ടോളെ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് ബാലാസാഹേബ് തൊറാട്ട് ,മുംബൈ കോൺഗ്രസ് പ്രസിഡന്റ് ഭായ് ജഗ്താപ്, മറ്റ് എ .ഐ സി.സി സെക്രട്ടറിമാരും മലയാളിയായ എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ് ഉൾപ്പെടെ മറ്റു എംപിസിസി ഭാരവാഹികളും  പങ്കെടുത്തു.

ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ കെ-റെറ രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ

ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

'കുടുംബ' മണ്ഡലങ്ങളിലെ പ്രചാരണം പ്രിയങ്ക നയിക്കും

സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ