മന്ദിരസമിതി കാമോത്തേ ഗുരുസെന്റർഉദ്ഘാടനം ഞായറാഴ്ച
കാമോത്തേ: ശ്രീനാരായണ മന്ദിര സമിതി കാമോത്തേ ഗുരുസെന്‍ററിന്‍റെ ഉദ്ഘാടനം 7 നു ഞായറാഴ്ച നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി കെ. വി. നീരജ് അറിയിച്ചു. രാവിലെ 6 നു മഹാഗണപതി ഹോമം, ചൈതന്യ കലശ പൂജ, 11 .05 നു പ്രതിഷ്ഠാ കർമം, മഹാഗുരുപൂജ. 12 നു സമർപ്പണം.
വൈകീട്ട് 5 നു പൊതുസമ്മേളനം. എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും.
പ്രശാന്ത് രാംസേഥ് താക്കൂർ എം. എൽ. എ മുഖ്യാതിഥിയും കോർപറേറ്റർ ഡോ.അരുൺകുമാർ ഭഗത് വിശിഷ്ടാതിഥിയുമായിരിക്കും. എൻ. മോഹൻദാസ്, എസ്. ചന്ദ്രബാബു, ഒ. കെ. പ്രസാദ്, വി. വി. ചന്ദ്രൻ, പി. പി കമലാനന്ദൻ എന്നിവർ പ്രസംഗിക്കും. കെ. വി. നീരജ് സ്വാഗതവും സുശീല പങ്കജാക്ഷൻ കൃതജ്ഞതയും പറയും. 8 നു മഹാപ്രസാദം. വിലാസം: മൈത്രീ ആർക്കേഡ്, പ്ലോട്ട് നമ്പർ 12 , 13 . സെക്ടർ 20 , കാമോത്തേ. ഫോൺ: 7016223732 .