Mumbai

കെകെപിഎസ് മുംബൈ ഓണഘോഷം നടത്തി

സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു

MV Desk

മുംബൈ: മുംബൈയിലെ കളരി പണിക്കർ, കളരികുറുപ്പ് സമുദായാംഗങ്ങളുടെ കൂട്ടായ്മയായ കേരള കളരികുറുപ്പ് കളരിപണിക്കർ വെൽഫയർ സമാജം, മുംബൈ ഈ വർഷത്തെ ഓണഘോഷം വിപുലമായി ആഘോഷിച്ചു.

ഓണം പൊന്നോണം 2023 എന്ന പേരിൽ, ഒക്ടോബർ ഒന്നിന്, ഞായറാഴ്ച, കോപ്പർഖൈർണെ, ന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ വെച്ച് നടന്ന ആഘോഷപരിപാടികളിൽ, സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

കലാധരൻ പണിക്കർ മുഖ്യാതിഥി ആയിരുന്നു. സമാജം പ്രസിഡന്‍റ് ശ്രീമതി അപർണ മോഹനൻ, സെക്രട്ടറി നന്ദകുമാർ കെ മാധവൻ, ട്രഷറർ മനോജ്‌ കളരിക്കൽ, സീനിയർ മെമ്പർ രാജൻ പണിക്കർ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

ചടങ്ങിൽ സമാജത്തിന്‍റെ സീനിയർ അംഗങ്ങളെ ആദരിക്കുകയും, കഴിഞ്ഞ അധ്യയനവർഷത്തിൽ ഉന്നത വിജയം നേടിയ ജൂനിയർ കെജി മുതൽ പിജി വരെയുള്ള കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണവും നടന്നു. ജോയിന്‍റ് സെക്രട്ടറി സഞ്ജയ്‌ പണ്ഡിറ്റ്‌ നന്ദിപ്രകടനം നടത്തി.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി