കൊല്ലപ്പെട്ട പ്രതി രോഹിത് ആര്യ.
മുംബൈ: കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യയുടെ മരണത്തിലേക്ക് നയിച്ച പവായിലെ പൊലീസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് അഭിഭാഷകന്‍ നിതിന്‍ സത്പുടെ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന് അയാളുടെ കൈകളിലോ കാലിലോ വെടിവയ്ക്കാമായിരുന്നു. വീരപരിവേഷത്തിന് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു