ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം
മുംബൈ: ജാതിമത ചിന്തകള്‍ക്കതീതമായ ഒരുമയുടെ ആഘോഷമാണ് ഓണമെന്ന് കേരള സര്‍വകലാശാല മുന്‍ ഡീന്‍ ഡോ.എം. ശാര്‍ങ്ഗധരന്‍ പറഞ്ഞു. ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ. പ്രദീപ് കുമാര്‍,രജി ഫിലിപ്പ്, കൊമോഡോര്‍ മാത്യു ലാത്തറ, ആര്‍.വി. വേണുഗോപാലന്‍, ഡോ: സുരേഷ് കുമാര്‍ മധുസൂദനന്‍, സുമേഷ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ഐറ്റിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എം. അബൂബക്കരെ ആദരിച്ചു. തിരുവാതിര തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. പ്രവാസി ഗായകനായ രാജു അന്‍റണിയും സംഘവും അവതരിപിച്ച ഗാനമേളയും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.