മലയാളം മിഷന്‍

 
Mumbai

മലയാളം മിഷന്‍ പഠനോത്സവം: ഫലം പ്രഖ്യാപിച്ചു

പരീക്ഷ എഴുതിയത് 129 പേര്‍

Mumbai Correspondent

മുംബൈ: മലയാളം മിഷന്‍ പഠനോത്സവത്തിന്റെ ഫലപ്രഖ്യാപനം നടത്തി. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ എന്നീ കോഴ്‌സുകളില്‍ മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ വിദ്യാര്‍ഥികള്‍ വിജയിച്ചു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ കണിക്കൊന്നയില്‍ 129 പേരാണ് പരീക്ഷ എഴുതിയത്. അതില്‍ 53 പേര്‍ എ പ്ലസും 66 പേര്‍ എയും 10 പേര്‍ ബി പ്ലസും നേടിയാണ് വിജയിച്ചത്. ഡിപ്ലോമ കോഴ്‌സായ സൂര്യകാന്തിയില്‍ 53 പേര്‍ പരീക്ഷ എഴുതി. 28 പേര്‍ എ പ്ലസും 22 പേര്‍ എയും 2 പേര്‍ ബി പ്ലസും ഒരാള്‍ ബിയും നേടിയാണ് വിജയിച്ചു. ഹയര്‍ ഡിപ്ലോമ കോഴ്‌സായ ആമ്പലില്‍ 13 പേര്‍ പരീക്ഷ എഴുതി. 5 പേര്‍ എ പ്ലസും 4 പേര്‍ എയും 3 പേര്‍ ബി പ്ലസും ഒരാള്‍ ബിയും നേടി.

2 പേര്‍ പങ്കെടുത്ത സൂര്യകാന്തി സമാന്തര പരീക്ഷയില്‍ ഒരാള്‍ എ പ്ലസും മറ്റെയാള്‍ എ യും നേടി. 6 പേര്‍ എഴുതിയ ആമ്പല്‍ സമാന്തര പരീക്ഷയില്‍ 3 പേര്‍ എ പ്ലസും 3 പേര്‍ എ യും നേടി വിജയിച്ചു. സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സായ നീലക്കുറിഞ്ഞി സമാന്തര പരീക്ഷയില്‍ 4 പേര്‍ പങ്കെടുത്തു. അതില്‍ 2 പേര്‍ എ പ്ലസും ഒരാള്‍ എ യും ഒരാള്‍ സി പ്ലസും നേടിയാണ് വിജയിച്ചത്.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം, ഡീപ്‌ഫേക്ക് വീഡിയോ; ക്ഷമാപണം നടത്തി മാർക്ക് സക്കർബർഗ്

കോടതിക്ക് വേറെ ജോലിയുണ്ട്; പാർലമെന്‍റിന്‍റെ സുരക്ഷ പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

കാബിനറ്റ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കാലാവധി നീട്ടി നൽകി കേന്ദ്രം

പണ്ടാരഭൂമി തർക്കത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

മിസൈൽ ശേഖരം തീരുന്നു; ഇറാനിൽ യുഎസ് വിട്ടുവീഴ്ച