Mumbai

മുംബൈയിൽ ക്രൈസ്തവർ നടത്തുന്ന മഹാമോർച്ച ഏപ്രിൽ 12ന്

മുംബൈ: ക്രിസ്ത്യൻ സമൂഹം ഏപ്രിൽ 12-ന് നഗരത്തിൽ സമസ്‌ത് ക്രിസ്‌തി സമാജ് മഹാ മോർച്ച സംഘടിപ്പിക്കും. 80-ലധികം ക്രിസ്‌ത്യൻ വിഭാഗങ്ങളുടെയും ശൃംഖലകളുടെയും കൂട്ടായ്മയായ സമസ്‌ത്‌ ക്രിസ്‌തി സമാജ്‌ സംഘടിപ്പിക്കുന്ന മോർച്ച റാണി ബാഗിൽ നിന്നും ആരംഭിച്ച് ആസാദ്‌ മൈതാനിൽ അവസാനിക്കും. തുടർന്ന് പൊതുയോഗവും നടക്കും.

"ഈ മോർച്ച ഞങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾക്കും പ്രസംഗങ്ങൾക്കും എതിരെയാണ് . ഈ രാജ്യത്തെ പൗരന്മാരുടെ കാര്യത്തിൽ ഞങ്ങൾ വ്യക്തമായ ആവശ്യങ്ങൾ ഉന്നയിക്കുകയും ഞങ്ങളുടെ പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള അക്രമം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.ക്രിസ്ത്യാനികളും മുസ്ലീങ്ങളും ദലിതുകളും പോലെയുള്ള മറ്റ് ന്യൂനപക്ഷങ്ങളും പലപ്പോഴും ചൂഷണത്തിനു ഇരയാകുന്നു."സമസ്ത് കൃതി സമാജത്തിന്‍റെ കോർ കമ്മിറ്റി അംഗങ്ങളിലൊരാളായ ഡോൾഫി ഡിസൂസ പറഞ്ഞു.

തങ്ങളുടെ വിഷമങ്ങൾ ആരും കേൾക്കാത്തതിനാലാണ് മോർച്ചയെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതരായതെന്ന് സമുദായ അംഗങ്ങൾ പറഞ്ഞു. അംഗങ്ങൾ ബുധനാഴ്ച ഈ വിഷയത്തിൽ ഒരു പത്രസമ്മേളനം നടത്താനും തങ്ങളുടെ ചില ആവശ്യങ്ങൾ മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ധരിപ്പിക്കാനും പദ്ധതി ഇടുന്നു. “മുംബൈയിൽ ശ്മശാനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. മറ്റിടങ്ങളിലും ആക്രമണം ഉണ്ടായിട്ടുണ്ട്. അധികാരികൾ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ഗ്രൂപ്പുകൾക്ക് ചില പാർട്ടികളുടെ പിന്തുണയുണ്ടെന്ന് തോന്നുന്നു, അവർ ഞങ്ങളെ ആക്രമിക്കുന്നു."ഡോൾഫി ഡിസൂസ പറഞ്ഞു

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

കണ്ണൂരിൽ വൻലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന