മഹാരാഷ്ട്രയിലെ വിജയം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ 
Mumbai

മഹാരാഷ്ട്രയിലെ വിജയം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ

മഹാരാഷ്ട്ര ഇൻ ചാർജ് രമേശ് ചെന്നിത്തലയുടെ പ്രവർത്തന പരിചയം സീറ്റുധാരണയിൽ പാർട്ടിയെ ശക്തിപ്പെടുത്തിയെന്ന് ജോജോ തോമസ് പറഞ്ഞു.

നീതു ചന്ദ്രൻ

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന്‍റെ വിജയം പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ച് കോൺഗ്രസ്. മഹാരാഷ്ട്ര കോൺഗ്രസ് ആസ്ഥാനമായ തിലക്ക് ഭവനിൽ നടന്ന ആഘോഷത്തിൽ സംസ്ഥാന പ്രസിഡൻറ്റ് നാനാ പട്ടോളെ , മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ വർക്കിംഗ് പ്രസിണ്ടന്‍റുമാരായ ചന്ദ്രഹാന്ത് ഹണ്ടോരെ, നസിം ഖാൻ, ജനറൽ സെക്രട്ടറി ജോജോ തോമസ് എന്നിവർ പങ്കെടുത്തു.

മഹാരാഷ്ട്ര ഇൻ ചാർജ് രമേശ് ചെന്നിത്തലയുടെ പ്രവർത്തന പരിചയം സീറ്റുധാരണയിൽ പാർട്ടിയെ ശക്തിപ്പെടുത്തിയെന്ന് ജോജോ തോമസ് പറഞ്ഞു. കോൺഗ്രസ് മഹാരാഷ്ട്രയിലെ ഒറ്റകക്ഷി ആകുവാനും മുന്നണി ഐക്യത്തോടെ പ്രവർത്തിക്കുവാനും ഇതു സഹായിച്ചുവെന്നും ജോജോ തോമസ് പറഞ്ഞു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?