Mumbai

മഹാരാഷ്ട്ര സബ് ജൂനിയർ അത്ലറ്റിക് മീറ്റ്: മലയാളി വിദ്യാർത്ഥിക്ക് ബെസ്റ്റ് അത്ലറ്റിക് ട്രോഫി

10 വയസ്സുള്ള ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ 13.90 സെക്കൻഡിൽ ഒന്നാമത്തെത്തിയാണ് ഫ്രാൻസിന് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്

മുംബൈ: മഹാരാഷ്ട്ര സബ് ജൂനിയർ അത്ലറ്റിക് മീറ്റിൽ മലയാളി വിദ്യാർത്ഥിയായ ഫ്രാൻസിസ് സെബാസ്റ്റ്യൻ ജോസ് ബെസ്റ്റ് അത്ലറ്റിക് ട്രോഫി നേടി. സബ് ജൂനിയർ മീറ്റ് ഫെബ്രുവരി 10,11തീയതികളിൽ സാംഗ്ലിയിലാണ് നടത്തപെട്ടത്. ഫ്രാൻസിസ് സെബാസ്റ്റ്യൻ ജോസ് ഒരു സ്വർണ്ണ മെഡലും വെള്ളി മെഡലും നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പും ബെസ്റ്റ് അത്ലറ്റിക് ട്രോഫിയും നേടുകയായിരുന്നു.

10 വയസ്സുള്ള ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ 13.90 സെക്കൻഡിൽ ഒന്നാമത്തെത്തിയാണ് ഫ്രാൻസിന് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. അതേസമയം സ്റ്റാൻഡിങ് ലോങ്ങ്‌ ജമ്പിൽ വെള്ളി മെഡലും നേടി. കഴിഞ്ഞ വർഷവും ഫ്രാൻസിസ് സെബാസ്റ്റ്യൻ ജോസ് 8 വയസ്സുള്ളവരുടെ താഴെയുള്ളവരുടെ ഇനത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.

ഫെബ്രുവരി 1 ന് നടന്ന മുംബൈ ജില്ലാ തലത്തിൽ നടന്ന നടത്ത അത്ലറ്റിക്കിൽ രണ്ടു സ്വർണ്ണ മെഡലുകൾ നേടി വ്യക്തി ഗത ചാമ്പ്യൻ ആയിരുന്നു.നിരവധി ഇന്‍റർ സ്കൂൾ മത്സരങ്ങളിൽ മെഡലുകളും ട്രോഫികളും ഈ കൊച്ചു മിടുക്കൻ വാരി കൂട്ടിയിട്ടുണ്ട്. ഫ്രാൻസിസ് കാന്തിവിലി ഈസ്റ്റിൽ ചിൽഡ്രൻസ് അക്കാദമി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി യാണ്.കോഴിക്കോട് സ്വദേശികളായ സെബാസ്റ്റ്യൻ ജോസും ജെൻസിറ്റ് ജോസും ആണ് മാതാപിതാക്കൾ. സാംഗ്ലിയിൽ നടന്ന ഈ സംസ്ഥാന കായിക മത്സരത്തിൽ മുംബൈയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പോയിന്‍റുകൾ നേടി മികച്ച ടീം ട്രോഫി യും നേടിയിരുന്നു.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ