മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം 
Mumbai

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീ ആദ്യം പടർന്നത്.

മുംബൈ: ഞായറാഴ്ചപുലർച്ചെ മുംബൈയിലെ ചെമ്പൂരിൽ ഇരുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് വയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. പുലർച്ചെ 5.20നാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീ ആദ്യം പടർന്നത്. താഴെ കടയും മുകൾ നിലയിൽ താമസ സ്ഥലവുമായിരുന്നു.

തീ താഴത്തെ നിലയിൽ നിന്നും മുകളിലത്തെ നിലയിലേക്ക് പടരുകയായിരുന്നുവെന്ന് മുൻസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു.

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

പാരീസ് ഗുപ്ത (7), മഞ്ജു പ്രേം ഗുപ്ത (30), അനിതാ ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച മറ്റ് രണ്ട് പേരുടെ വിശദാംശങ്ങൾ ഇനിയും ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടില്ല

നേപ്പാളിൽ സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രി

മുഖംമൂടിയിട്ട് കെഎസ്‌യു നേതാക്കളെ കോടതിയിൽ എത്തിച്ചത് അസംബന്ധം: രമേശ് ചെന്നിത്തല

ചാര്‍ളി കിര്‍ക്കിന്‍റെ കൊലപാതകം; പ്രതി ടെയ്‌ലര്‍ റോബിന്‍സണ്‍ പിടിയില്‍

മികച്ച പ്രവർത്തനം നടത്തിയാലേ ഇനി മത്സരിക്കാനുള്ളൂ: സുരേഷ് ഗോപി

മൺസൂൺ പെയ്തൊഴിയുന്നു; സെപ്റ്റംബർ പാതിയോടെ മടക്കം