Mumbai

മഹാരാഷ്ട്ര സബ് ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ മലയാളി വിദ്യാർഥിക്ക് ഇരട്ട സ്വർണ്ണവും വ്യക്തിഗത ചാമ്പ്യൻഷിപ്പ്‌ ട്രോഫിയും

8 വയസ്സിനു താഴെയുള്ളവരുടെ ലോങ് ജമ്പിലും,8 വയസ്സിനു താഴെയുള്ളവരുടെ 50 മീറ്റർ ഓട്ടത്തിലുമാണ് ഫ്രാൻസിസ് മെഡൽ നേടിയത്

മുംബൈ: മഹാരാഷ്ട്രയിൽ കോഹ്‌ലാപൂരിൽ വെച്ച് ഈ മാസം 4 നും 5 നും ആയി നടന്ന സംസ്ഥാന സബ് ജൂനിയർ അത്‌ലറ്റിക്‌ മീറ്റിലാണ് മലയാളി വിദ്യാർത്ഥിയായ 7 വയസ്സുകാരൻ ഫ്രാൻസിസ് സെബാസ്റ്റ്യൻ ജോസ് ഇരട്ട സ്വർണ്ണം കരസ്ഥമാക്കിയത്.

8 വയസ്സിനു താഴെയുള്ളവരുടെ ലോങ് ജമ്പിലും,8 വയസ്സിനു താഴെയുള്ളവരുടെ 50 മീറ്റർ ഓട്ടത്തിലുമാണ് ഫ്രാൻസിസ് മെഡൽ നേടിയത്. മേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് ട്രോഫി നേടുകയും ചെയ്തു.

സംസ്ഥാന കായിക മേളയിൽ മുംബൈയിൽ നിന്നുള്ള വിദ്യാർഥികൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി മികച്ച ടീം ട്രോഫിയും കരസ്ഥമാക്കിയിരുന്നു.

ഫ്രാൻസിസ് കാന്തിവിലി ഈസ്റ്റിൽ "ചിൽഡ്രൻസ് അക്കാദമി" സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.കോഴിക്കോട് സ്വദേശികളായ സെബാസ്റ്റ്യൻ ജോസും,ജെൻസിറ്റ് സെബാസ്റ്റ്യനുമാണ് മാതാപിതാക്കൾ.

ഫ്രാൻസിസ് മുംബൈ തലത്തിൽ ഉള്ള മുംബൈ സ്ക്കൂൾ സ്പോഡ്സ് അസോസിയേഷൻ ( M S S A) അത്‌ലറ്റിക്കിലും വ്യക്തിഗത ചാമ്പ്യൻ ആയിരുന്നു.

ജനുവരിയിൽ നടന്ന ഈ മീറ്റിൽ ഓട്ടത്തിന് സ്വർണമെഡൽ നേടുകയും ലോങ്ങ് ജംപിൽ പുതിയ മീറ്റ് റെക്കോർഡും സ്വർണ്ണ മെഡലും നേടുകയുണ്ടായി.

ഇത്‌ കൂടാതെ നിരവധി ഇന്റർ സ്കൂൾ മത്സരങ്ങളിൽ മെഡലുകളും ട്രോഫികളും ലഭിച്ചിട്ടുണ്ട് ഫ്രാൻസിസിന്.

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിന്ന് ഓരോ വിഭാഗത്തിലും 60-ലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.

അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

മയക്കുമരുന്ന് സംഘവുമായി ബന്ധം; കർ‌ണാടകയിൽ 11 പൊലീസുകാർക്ക് സസ്പെൻഷൻ

മണിപ്പൂരിൽ മിന്നൽ പ്രളയം; മണ്ണിടിച്ചിൽ രൂക്ഷം

കന്നിമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും

''ചുമതലയേറ്റത് അധികാരം രുചിക്കാനല്ല, ആറുമാസത്തിലധികം തുടരില്ല'': സുശീല കർക്കി