കെട്ടിടത്തില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ച ബബിത് വൈജുവിനെ ബിജെപി വസായി ഘടകം ആദരിക്കുന്നു

 
Mumbai

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ 4 വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് ആദരം

19കാരനായ ബബിത് വൈജുവിനെയാണ് ആദരിച്ചത്‌

Sarath Nath MS

മുംബൈ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീഴാന്‍ പോയ നാലുവയസുകാരിയെ രക്ഷപ്പെടുത്തിയ മലയാളി വിദ്യാര്‍ഥി ബബിത് വൈജുവിനെ ബിജെപി വസായി ഘടകം ആദരിച്ചു. ചടങ്ങില്‍ ബിജെപി നേതാവ് കെ.ബി. ഉത്തംകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. ബബിതിന്റെ സമയോചിതമായ ഇടപെടലിനെ നേതാക്കള്‍ അഭിനന്ദിച്ചു. ബിജെപി വസായി ഘടകത്തിലെ മറ്റു ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

വസായില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെയാണ് 19കാരനായ ബബിത് രക്ഷിച്ചത്. പെണ്‍കുട്ടി അപകടകരമായ നിലയിലാണെന്ന് തിരിച്ചറിഞ്ഞ ബബിത് ഉടന്‍ ഇടപെട്ട് സുരക്ഷിതമായി പിടിച്ചുമാറ്റുകയായിരുന്നു. യുവാവിന്റെ ഈ സമയോചിതമായ പ്രവൃത്തിയെ മാനിച്ചാണ് ബിജെപി വസായി ഘടകം നേരിട്ടെത്തി ആദരിച്ചത്.

സിഖ് വിരുദ്ധ കലാപക്കേസിൽ പ്രതിയായ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു

‘മന്ത്രിമാരുടെ നായ്ക്കൾക്ക് പോലും മെച്ചപ്പെട്ട സൗകര്യം’; സർക്കാർ സ്കൂളുകളുടെ അവസ്ഥയിൽ വിമർശനവുമായി അഭിജീത് ദിപ്കെ

എംഎ എൻജിനിയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്‍റെ രേഖകൾ ലഭിക്കുമെന്ന് കെ.ടി. ജലീൽ

മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയെന്ന പരാതിയിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണമില്ല