മാര്‍ തോമസ് ഇലവനാല്‍

 
Mumbai

ഇത് വേദനാജനകം; കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ മാര്‍ തോമസ് ഇലവനാല്‍

രാജ്യത്ത് ഭയം കൂടാതെ ജീവിക്കാനും യാത്ര ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തണം

Mumbai Correspondent

മുംബൈ:ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരേ ഒരുകൂട്ടം ജനങ്ങള്‍ നടത്തിയ ആള്‍ക്കൂട്ട വിചാരണയും അങ്ങേയറ്റം വേദനാജനകവും അപലനീയവുമെന്ന് കല്യാണ്‍ രൂപതാ ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍ പറഞ്ഞു.

വ്യാജ ആരോപണം ഉന്നയിച്ച് അകാരണമായി അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഭരണഘടന ഉറപ്പ് നല്‍കുന്ന മത നിരപേക്ഷതയുടെയും മത സ്വാതന്ത്ര്യത്തിന്‍റെയും മേലുള്ള കടന്നാക്രമണമാണിതെന്നും ബിഷപ്പ് പറഞ്ഞു.

അതേസമയം മത ന്യുനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ഭയം കൂടാതെ ജീവിക്കാനും യാത്ര ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളാണെന്ന് മറക്കരുതെന്നും ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍ വ്യക്തമാക്കി.

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

ആറളം ഫാമിൽ കാട്ടാനയിറങ്ങി; പിടികൂടാൻ ശ്രമം പുരോഗമിക്കുന്നു

മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിൽ

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ