Mumbai

മുംബൈയിൽ കാണാതായ മലയാളിയായ മുതിർന്ന പൗരനെ കണ്ടുകിട്ടി

പവായ് ഹീരാ നന്ദനി ആശുപത്രിക്ക് സമീപത്തു നിന്നുമാണ് ബാലകൃഷ്ണനെ കണ്ടു കിട്ടിയത്

മുംബൈ: മുംബൈയിൽ കാണാതായ മലയാളിയായ മുതിർന്ന പൗരനെ കണ്ട് കിട്ടി. അൽഷിമേഴ്‌സ് രോഗബാധിതനായ പി എ ബാലകൃഷ്ണനെ (86) രണ്ടു ദിവസം മുൻപാണ് കാണാതാകുന്നത്. പിന്നീട് പൊലിസ് സ്റ്റേഷനിൽ പരാതിപെടുകയും പല സ്ഥലങ്ങളിലും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ന് രാവിലെ പവായ് ഹീരാ നന്ദനി ആശുപത്രിക്ക് സമീപത്തു നിന്നുമാണ് ബാലകൃഷ്ണനെ കണ്ടു കിട്ടിയത്. കാഞ്ജൂർമാർഗ് ഈസ്റ്റ് ക്യാമ്പ് നേവൽ ഡോക്ക്യാർഡ് കോളനിയിലാണ് കുടുംബ തോടൊപ്പം താമസിച്ചു വന്നിരുന്നത്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു