താക്കറെ കുടുംബാംഗങ്ങള്‍ ഒന്നിച്ച്
മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും താനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുകയും 75 സീറ്റുകളില്‍ വിജയിക്കുകയും ചെയ്യുമെന്ന് ഉദ്ധവ് താക്കറെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെയും ശിവസേനയുടെയും കോട്ടയായ താനെയില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ബിജെപി നേതാക്കളുടെ ഒരു വിഭാഗം ആഗ്രഹിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. താനെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ 131 സീറ്റുകളാണ് ഉള്ളത്.