മുളുണ്ട് കേരള സമാജത്തിന്‍റെ 64-ാ വാർഷികാഘോഷം: മെഗാ കൾച്ചറൽ ഇവന്‍റ് നാളെ 
Mumbai

മുളുണ്ട് കേരള സമാജത്തിന്‍റെ 64-ാ വാർഷികാഘോഷം: മെഗാ കൾച്ചറൽ ഇവന്‍റ് നാളെ

ചലച്ചിത്ര താരം നദിയ മൊയ്‌തു മുഖ്യാതിഥിയായിരിക്കും

Megha Ramesh Chandran

മുംബൈ:മുളുണ്ട് കേരള സമാജത്തിന്‍റെ 64-ആം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നാളെ മെഗാ കൾച്ചറൽ ഇവന്‍റ് സംഘടിപ്പിക്കുന്നു. ഗായകനും വയലിനിസ്റ്റുമായ വി. വിവേകാനന്ദ്, നർത്തകി പാരീസ് ലക്ഷ്മി, മിമിക്രി താരം റെജി രാമപുരം എന്നിവർ അവതരിപ്പിക്കുന്ന പരിപാടികൾ സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 6.00 മണി മുതൽ അരങ്ങേറും.

മുളുണ്ട് വെസ്റ്റിലെ മഹാകവി കാളിദാസ് നാട്യ മന്ദിറിലാണ് പരിപാടികൾ നടത്തപ്പെടുന്നത്. ചടങ്ങിൽ മുംബൈ നോർത്ത് ഈസ്റ്റ്‌ എം പി സഞ്ജയ്‌ ദിനാ പാട്ടീൽ, ചലച്ചിത്ര താരം നദിയ മൊയ്‌തു എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വർഷങ്ങളായി സംഭാവനകൾ നൽകിയ ലയൺ കുമാരൻ നായർ, എം.ഐ. ദാമോദരൻ എന്നിവർ വീശിഷ്ട അതിഥികളായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

Ph : 98204 49829

93222 77577

92232 93774

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും