മുംബൈ ബോട്ട് അപകടം; മലയാളി കുടുംബം സുരക്ഷിതർ, പരുക്കേറ്റ 6 വയസുകാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടു 
Mumbai

മുംബൈ ബോട്ട് അപകടം; മലയാളി കുടുംബം സുരക്ഷിതർ, പരുക്കേറ്റ 6 വയസുകാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടു

പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്

മുംബൈ: മുംബൈ ബോട്ടപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതരെന്ന് റിപ്പോർട്ടുകൾ. 6 വയസുകാരനായ ഏബിൾ തന്‍റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പരുക്കേറ്റ ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടു.

മുംബൈ ബോട്ട് അപകടത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം എന്‍റെയും ദുഃഖം: വീണാ ജോർജ്