കലാവിരുന്നും സദ്യയുമായി സീവുഡ്സ് സമാജത്തിന്‍റെ ഓണാഘോഷം 
Mumbai

കലാവിരുന്നും സദ്യയുമായി സീവുഡ്സ് സമാജത്തിന്‍റെ ഓണാഘോഷം

നവിമുംബൈ: പൊന്നാവണി 2024 എന്ന പേരിൽ സീവുഡ്സ് മലയാളി സമാജം വിഭവ സമൃദ്ധമായ സദ്യയും കലാവിരുന്നും ചേർന്ന് ഓണമാഘോഷിച്ചു. അംഗങ്ങളുടെ നൃത്ത നൃത്യങ്ങൾ, ഗാനസുധ, കോമഡി സ്കിറ്റുകൾ , നാടകം, മാവേലി മന്നന്‍റെ വരവേൽപ്പ് എന്നിവ കൊണ്ട് സമ്പന്നമായിരുന്നു ഓണാഘോഷം.

കേരളത്തിൽ നിന്നും വന്ന പാചക വിദഗ്ദ്ധർ അണിയിച്ചൊരുക്കിയ നാവിലെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന ഓണസദ്യ ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായിരുന്നു. HSC/SSC പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിച്ച കുട്ടികൾക്കും, വ്യക്തിഗത നേട്ടങ്ങൾ വരിച്ച കുട്ടികൾക്കും, ഓണമത്സരങ്ങളിലെ വിജയികൾ, മത്സരാർഥികൾക്കും സീവുഡ്സ് മലയാളി സമാജം സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ പവനൻ വന്നേരി ഓണാഘോഷങ്ങളുടെ ഏകോപനം നടത്തി.

ബാസ്ബോളിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്