പ്രണയം അവസാനിപ്പിച്ചതിന് 18 കാരിയെ യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി  
Mumbai

പ്രണയം അവസാനിപ്പിച്ചതിന് 18 കാരിയെ യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി

ഒരേ കെട്ടിടത്തിൽ താമസിക്കുന്ന ഇരുവരും കഴിഞ്ഞ 4 വർഷമായി പ്രണയത്തിലായിരുന്നു.

മുംബൈ: 18 കാരിയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ മുംബൈ സഹാറിൽ സൈബ് സോൽക്കർ എന്ന 22 കാരൻ അറസ്റ്റിൽ. പെൺകുട്ടി തന്നോട് വേർപിരിയാൻ ആവശ്യപ്പെട്ടതിന്‍റെ പ്രകോപിതനത്തിൽ‌ കൊലനടത്തുക‍യായിരുന്നു എന്ന് പൊലീസ് പറയുന്നു.

ഒരേ കെട്ടിടത്തിൽ താമസിക്കുന്ന ഇരുവരും കഴിഞ്ഞ 4 വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തകാലത്തായി ബന്ധം അവസാനിപ്പിക്കാൻ യുവതി നിർബന്ധിച്ചിരുന്നതായും ഇതിനെ ചൊല്ലി ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു.

കഴിഞ്ഞ ദിവസം ഇയാൾ പെൺകുട്ടിയുടെ വീട്ടിലേക്ക് വരികയും ഇരുവരും തമ്മിൽ വീണ്ടും വേർപിരിയലിനെ ചൊല്ലി തർക്കമുണ്ടാവുകയും രോഷാകുലനായ പ്രതി പെൺകുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ ഇതേ പ്രദേശത്തു നിന്നു തന്നെ കണ്ടെത്തുകയും കൊല കുറ്റത്തിന് സോൾക്കറെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു