ബോറിവലിയിൽ ഓണച്ചന്ത ആരംഭിച്ചു 
Mumbai

ബോറിവലിയിൽ ഓണച്ചന്ത ആരംഭിച്ചു

ഉൽഘാടന ദിവസം തന്നെ ചന്തയിൽ നല്ല തിരക്കാണ് അനുഭപ്പെട്ടത്.

Ardra Gopakumar

മുംബൈ: ബോറിവലി മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ സമാജം വനിതാ വേദി, FAIMA വനിതാ വേദിയുടെ സഹകരണത്തോടെ ബോറിവലിയിൽ ഓണചന്താ ആരംഭിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് 7മണി വരെ സമാജം സ്കൂൾ അങ്കണത്തിൽ പ്രവത്തനം ആരംഭിച്ച ഓണചന്ത സമാജം പ്രസിഡണ്ട്‌ ശ്രീരാജ് നായർ ഉൽഘാടനം ചെയ്തു. പല കമ്പനികളുടെയും ഉൽപ്പന്നങ്ങൾക്ക്‌ ഓഫറുകൾ ഉണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

പഴം, പച്ചക്കറി, മിൽമ, കുടുംബശ്രീ, എംഎസ്‌എംഇ, നാടൻസാരിയും മറ്റ് കൈത്തറി ഉൽപ്പന്നങ്ങളും ആയുർവേദ ഉത്പന്നങ്ങളും ഓണച്ചന്തയിൽ ലഭ്യമാകും. ജൈവ പച്ചക്കറിക്ക്‌ പ്രത്യേക സ്‌റ്റാൾ ഉണ്ടാകും. നെയ്യ്‌, തേൻ, കറി മസാലകൾ, മറ്റ്‌ ബ്രാൻഡഡ്‌ ഭക്ഷ്യഉൽപ്പന്നങ്ങൾ, തുടങ്ങിയവ വിലക്കുറവിൽ ലഭ്യമാണ്. ലഘു ഭക്ഷണം - കപ്പ മീൻകറി പെറോട്ട ചെറു കടികൾ മുതലായവയുടെ സ്റ്റാളും സജീകരിച്ചിട്ടുണ്ട്. ഉൽഘാടന ദിവസം തന്നെ ചന്തയിൽ നല്ല തിരക്കാണ് അനുഭപ്പെട്ടത്. മലയാളികൾക്ക് ഈ സംരഭം സഹായമായിരിക്കുമെന്നും സംഘടകർ പറഞ്ഞു.

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്

പാതയോരത്ത് കൊടിമരവും ബോർഡും ബാനറുകളും വേണ്ട; മാർഗ നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ