മുത്തപ്പന്‍ വെള്ളാട്ടം

 
Mumbai

ലോഥാ പലാവ മേഖലയില്‍ മുത്തപ്പന്‍ വെള്ളാട്ടം

28ന് രാവിലെ 5ന് ഗണപതിഹോമം

Mumbai Correspondent

മുംബൈ: ഡോംബിവിലി ഈസ്റ്റ് ലോഥാ-പലാവ മേഖലയില്‍ ആദ്യമായി ശ്രീ മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം അരങ്ങേറുന്നു. റണ്‍വാള്‍ മൈ സിറ്റി, ലോഥാ പലാവ, റിവര്‍വുഡ് പാര്‍ക്ക് എന്നീ പ്രദേശങ്ങളിലെ ഭക്തരുടെ സംയുക്ത നേതൃത്വത്തില്‍ രൂപീകൃതമായ ശ്രീ മുത്തപ്പന്‍ സേവാസമിതി, ലോഥാ-പലാവയുടെ ആഭിമുഖ്യത്തിലാണ് വെള്ളാട്ടം സംഘടിപ്പിക്കുന്നത്.

28ന് ലോധാ-പലാവയിലെ കാസാ റിയോ ഗേറ്റ് നമ്പര്‍ 1ന് സമീപമുള്ള ജോഗിംഗ് ട്രാക്ക് പരിസരത്താണ് വെള്ളാട്ടം. പുലര്‍ച്ചെ 5ന് ഗണപതി ഹോമത്തോടെ ആരംഭിക്കും. തുടര്‍ന്ന് 11ന് ശ്രീ മുത്തപ്പന്‍ മലഇറക്കല്‍ കര്‍മം, ഉച്ചയ്ക്ക് 2 മണിക്ക് തായമ്പക, 2.30ന് ശ്രീമുത്തപ്പന്‍ വെള്ളാട്ടം, വൈകിട്ട് 4 മുതല്‍ രാത്രി 9 വരെ ദര്‍ശനം, 7 മണിക്ക് പ്രസാദ ഊട്ട് എന്നിവ നടക്കും. രാത്രി 9 മണിക്ക് ദര്‍ശന ക്യൂ അവസാനിക്കും.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്