പറമ്പിൽ ജയകുമാറിന്‍റെ, 'നിറമുള്ള നിഴലുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തപ്പോൾ.
മുംബൈ: പ്രൊഫ. പറമ്പില്‍ ജയകുമാര്‍ രചിച്ച് സ്ഥിതി പബ്ലിക്കേഷന്‍സ് പ്രസാധനം ചെയ്ത ''നിറമുള്ള നിഴലുകള്‍'' എന്ന പുസ്തകത്തിന്റെ പ്രകാശനം ബദലാപൂര്‍ രാമഗിരി ആശ്രമത്തിലെ സ്വാമി സത്യാനന്ദ സരസ്വതി മണ്ഡപത്തില്‍ നടന്നു.
ലയണ്‍ എം. കുമാരന്‍ നായരില്‍ നിന്ന് സാഹിത്യകാരി ഡോ. ശശികല പണിക്കര്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിന് രമേശ് കലംബൊലി അധ്യക്ഷത വഹിച്ചു.
കെ.ജി.കെ. കുറുപ്പ്, പി.പി.എം. നായര്‍, നിരണം കരുണാകരന്‍, ഗോപി നായര്‍, മലയാളഭൂമി ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാവേലിക്കര ശ്രീകുമാര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.