ഗുരുദേവ പ്രതിഷ്ഠാ കര്‍മവും മന്ദിര സമര്‍പ്പണവും നടത്തി

 
Mumbai

ഗുരുദേവ പ്രതിഷ്ഠാ കര്‍മവും മന്ദിര സമര്‍പ്പണവും നടത്തി

രതീഷ് ശാന്തികള്‍, മനോജ് ശാന്തികള്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു

Mumbai Correspondent

താരാപ്പൂര്‍ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂര്‍ സരാവലിയിലെ ഡോ. പല്‍പ്പു മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ സമുച്ചയത്തില്‍ പുതുതായി നിര്‍മ്മിച്ച ശ്രീനാരായണഗുരു മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാ കര്‍മവും മന്ദിര സമര്‍പ്പണവും ചൊവ്വാഴ്ച രാവിലെ സമിതി പ്രസിഡന്‍റ് എം. ഐ.ദാമോദരന്‍ നിര്‍വഹിച്ചു.

പൂജയ്ക്ക് രതീഷ് ശാന്തികള്‍, മനോജ് ശാന്തികള്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ സമിതി ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ്, സോണല്‍ സെക്രട്ടറിമാരായ പി. ഹരീന്ദ്രന്‍, കെ. ഉണ്ണികൃഷ്ണന്‍, സമിതി താരാപ്പൂര്‍ യൂണിറ്റ് സെക്രട്ടറി പി. മോഹനന്‍, കൗണ്‍സില്‍ അംഗങ്ങള്‍, വനിതാ, യുവജന വിഭാഗം പ്രവര്‍ത്തകര്‍, സമിതി അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗുരുദേവ ഭക്തനായ രണുദേവനാണ് ഗുരുമന്ദിരം നിര്‍മിച്ചു നല്‍കിയത്. മന്ദിരവും മന്ദിരത്തിനോട് ചേര്‍ന്നുള്ള നടപ്പന്തലും മറ്റും നിര്‍മ്മിച്ച് നല്‍കിയവരെ പ്രസിഡന്‍റ് അഭിനന്ദിച്ചു.

തിരുവനന്തപുരത്തും ഷിഗെല്ല; 3 പേർക്ക് രോഗം സ്ഥിരീകരിച്ചു

എയർ ഇന്ത‍്യ വിമാനാപകടം; നിലവിലെ അന്വേഷണത്തിൽ വീഴ്ച, ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് പൈലറ്റുമാരുടെ അസോസിയേഷൻ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും

സ്വദേശിവത്കരണവുമായി മുന്നോട്ട്: യുഎഇ മന്ത്രി