ഗൗതം അദാനി വിമാനത്താവളം സന്ദര്‍ശിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
നവിമുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഡയറക്ടര്‍ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ എയ്റോഡ്രോം ലൈസന്‍സ് ലഭിച്ചു. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തിന് നിര്‍ണായകമായ ലൈസന്‍സ് ലഭിച്ചതോടെ സ്ഥിരമായി വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനുമുള്ള അനുമതിയായി.
കൈമാറ്റംചെയ്യാന്‍ പാടില്ല എന്ന നിബന്ധനയോടെയാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ഈ മാസം 8 മുതല്‍ വിമാനസര്‍വീസ് ആരംഭിച്ചേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അടുത്ത മാസം മുതല്‍ അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
വിമാനത്താവളം തുറക്കുന്നതിന് മുന്നോടിയായി നടത്തിപ്പ് ചുമതലയുള്ള ഗൗതം അദാനി വിമാനത്താവളം സന്ദര്‍ശിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.