Mumbai

ലഹരി ഉപയോഗത്തിനെതിരേ നവി മുംബൈ ചിൽഡ്രൻസ് ക്ലബ്ബിന്‍റെ പ്രസംഗ മത്സരം

ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും

നവി മുംബൈ: ചിൽഡ്രൻസ് ക്ലബ് - നവിമുംബൈ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഭയാനകമായി വർധിച്ചുവരുന്ന മയക്കുമരുന്ന് വിപണനത്തിനെതിരേ കുട്ടികൾക്ക് എന്തുചെയ്യാൻ സാധിക്കും എന്ന വിഷയത്തിലൂന്നിയാണ് മത്സരം.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, "Farther from DRUGS, Closer to LIFE" എന്ന വിഷയത്തെ ആസ്പദമാക്കി 5 മിനിറ്റിൽ കവിയാതെ ഒരു പ്രസംഗത്തിന്‍റെ വീഡിയോ തയാറാക്കി താഴെ കൊടുത്തിട്ടുള്ള നമ്പറിൽ അയയ്ക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന പ്രസംഗത്തിന് സമ്മാനവും പ്രശസ്തിപത്രവും നൽകുന്നതാണ്. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. കൂടാതെ 5 പേർക്ക്‌ പ്രോത്സാഹന സമ്മാനവും നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ലോകത്തെവിടെ നിന്നു 18വയസ്സിൽ താഴെയുള്ള മലയാളമറിയുന്ന ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.

7738159911 & 7738686944 എന്നീ നമ്പറുകളിലേക്ക്‌ ജൂലൈ 30 വരെ പ്രസംഗങ്ങൾ അയയ്ക്കാം.

തീരുവകൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി; അവസാന വിജയം തന്‍റേതായിരിക്കുമെന്ന് ട്രംപ്

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു

ബംഗളൂരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി ധനസഹായം പ്രഖ‍്യാപിച്ചു

''മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ? ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ട'': കുമ്മനം രാജശേഖരൻ