മാംസം കഴിക്കുന്ന ബാക്ടീരിയ
മുംബൈ: മാംസം കഴിക്കുന്ന ബാക്ടീരിയ എന്ന് അറിയപ്പെടുന്ന അപൂര്‍വയിനം ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടര്‍ന്ന് മുംബൈയില്‍ മത്സ്യത്തൊഴിലാളിയുടെ ഇടത് കാല്‍പ്പാദത്തിന്‍റെ ഒരു ഭാഗം നഷ്ടമായി. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയാണ് ഇദ്ദേഹത്തെ ബാധിച്ചത്. 20 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ അതേ കുടുംബത്തില്‍പ്പെട്ടതാണ് വിബ്രിയോ വള്‍നിഫിക്കസ്.
മലിനമായ ഉപ്പുവെള്ളത്തിലിറങ്ങുമ്പോള്‍ തൊലിയിലെ മുറിവുകളിലൂടെ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. രാജ്യത്ത് നേരത്തെയും ഈ അണുബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടത് കാലില്‍ ഗുരുതരമായ മുറിവുണ്ടായിരുന്നു. അണുബാധ ശരീരം മുഴുവന്‍ പടരുകയാണെന്നും രക്തസമ്മര്‍ദ്ദം കുറവാണെന്നും മനസിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ളി തീരത്ത് പതിവ് മത്സ്യബന്ധനത്തിന് പോയപ്പോള്‍ കാല്‍പ്പാദത്തിലേറ്റ നിസാരമായ പരുക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് അണുബാധയുണ്ടായതെന്ന് പിന്നീട് ഡോക്റ്റര്‍മാര്‍ മനസിലാക്കി. തുടര്‍ന്ന്, ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം കൃത്യമായ ചികിത്സ നല്‍കുകയായിരുന്നു.
കൃത്യസമയത്ത് രോഗാണുവിനെ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ശരീരത്തിലുടനീളം വിബ്രിയോ വള്‍നിഫിക്കസ് വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇവിടെ രോഗാണുവിനെ തിരിച്ചറിഞ്ഞെങ്കിലും അപ്പോഴേക്ക് അണുബാധ രക്തത്തിലും ശ്വാസകോശത്തിലും പടര്‍ന്നിരുന്നു. ഇതോടെ, ഏഴ് ദിവസം അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു.