പുതുവർഷപ്പുലരിയെ മഴയോടെ വരവേറ്റ് മുംബൈ|Video
മുംബൈ: പുതുവർഷത്തെ മഴയോടെ സ്വീകരിച്ച് മുംബൈ നഗരം. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി കനത്ത മഴയാണ് പുതുവർഷപ്പുലരിയിൽ പെയ്തത്. രാവിലെ ആറു മണിയോടെ ആരംഭിച്ച മഴ പലയിടങ്ങളിലും കനത്തു പെയ്തു. പതിനഞ്ച് മിനിറ്റിനു ശേഷമാണ് മഴയുടെ ശക്തി കുറഞ്ഞത്.
സമൂഹമാധ്യമങ്ങളിൽ മഴ ചിത്രങ്ങളും വിഡിയോയും പങ്കു വച്ചു കൊണ്ടാണ് മുംബൈ പുതുവർഷം ആഘോഷിക്കുന്നത്.
കൊളാബ, ബൈക്കുള തുടങ്ങിയവിടങ്ങളിൽ മൺസൂണിന് സമാനമാണ് മഴ പെയ്തത്. അതേ സമയം ബാന്ദ്ര, കുർള, മുലുണ്ട് എന്നിവിടങ്ങളിൽ നേരിയ മഴയാണ് രേഖപ്പെടുത്തിയത്.