പി. ശ്രീരാമകൃഷ്ണന്‍
മുംബൈ: പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചരണാര്‍ത്ഥം മഹാരാഷ്ടയിലെ നവി മുംബൈയില്‍ ''നോര്‍ക്കാ കെയര്‍ കരുതല്‍ സംഗമം സ്‌നേഹകവചം'' സംഘടിപ്പിക്കുന്നു.
പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോര്‍ക്കുന്ന ''സ്‌നേഹകവചം'' സംഗമം നോര്‍ക്ക റൂട്ട്‌സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 4ന് ആണ് സമ്മേളനം.